തിരുവല്ല സ്ഥാനാര്‍ത്ഥികളും പ്രവാസികളും” എന്ന പേരില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ച് ഫോട്ട

ദോഹ. ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങളിലുള്ള തിരുവല്ലക്കാരുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ”തിരുവല്ല സ്ഥാനാര്‍ത്ഥികളും പ്രവാസികളും” എന്ന പേരില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചു.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുകയും, നിയോജകമണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ സ്ഥാനാര്‍ത്ഥികളായ അഡ്വ. വര്‍ഗീസ് മാമ്മന്‍ (UDF), അനൂപ് ആന്റണി (NDA) എന്നിവര്‍ സംബന്ധിച്ചു. സാങ്കേതിക കാരണങ്ങളാല്‍ അഡ്വ. മാത്യു ടി തോമസ് (LDF) എം.എല്‍.എ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തില്ല.
ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം അധ്യക്ഷത വഹിച്ച മീറ്റിംഗില്‍, മുന്‍ പ്രസിഡന്റ് തോമസ് കുര്യന് നെടുംത്തറയില്‍ സ്വാഗതവും, ട്രഷറര്‍ ജോര്‍ജ് കെ തോമസ് നന്ദിയും പറഞ്ഞു. ഫോട്ടാ ജനറല്‍ സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി, മുന്‍ പ്രസിഡന്റ് ജിജി ജോണ്‍ മീറ്റിംഗിന് നേതൃത്വം നല്കി.
ജി.സി.സി രാജ്യങ്ങളിലുള്ള വിവിധ തിരുവല്ല അസോസിയേഷനുകളെ പ്രതിനിധീകരിച്ച് രാജീവ് എബ്രഹാം – പ്രസിഡണ്ട് (തിരുവല്ല – യൂ എ ഇ പ്രവാസി കൂട്ടായ്മ്മ) റോബി ജോര്‍ജ് പ്രസിഡന്റ്, ഫ്രണ്ട്സ് അസോസിയേഷന് ഓഫ് തിരുവല്ല ബഹ്റൈന്‍; വര്‍ഗീസ് ഡാനിയല്‍ രക്ഷാധികാരി; അനില്‍ കുമാര്‍ ജനറല്‍ സെക്രട്ടറി; ബ്ലെസണ്‍ മാത്യു വൈസ് പ്രസിഡന്റ്; ബോബന് ഇടിക്കുള അഡൈ്വസറി ബോര്‍ഡ് മെംബര്‍ (ഫ്രണ്ട്സ് അസോസിയേഷന് ഓഫ് തിരുവല്ല ബഹ്റൈന്‍); ജെയിംസ് വി കൊട്ടാരം പ്രസിഡന്റ്, തിരുവല്ല പ്രവാസി അസോസിയേഷന്; കെ.എസ്. വര്‍ഗീസ് രക്ഷാധികാരി; ബൈജു ജോസ് ട്രഷറര്‍ (തിരുവല്ല പ്രവാസി അസോസിയേഷന്); എബി അനിക്കാട് മല്ലപ്പള്ളി അസോസിയേഷന് യു.എ.ഇ മുന്‍ ജനറല്‍ സെക്രട്ടറി; നിബു വര്‍ഗീസ് സൗദി അറേബ്യ, ഫോട്ടാ മുന്‍ ജനറല്‍ സെക്രട്ടറി ഷാജി തേന്മഠം, തിരുവല്ല
എന്നിവര്‍ പങ്കെടുത്തു അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
മാര്‍ത്തോമ കോളേജ് അലുമ്നി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍, എം.ജി.എം സ്കൂള്‍ അലുമ്നി ഖത്തര്‍ ഭാരവാഹികള്‍, ഇന്‍കാസ് ഖത്തര്‍ ഭാരവാഹികള്‍, സംസ്കൃതി ഖത്തര്‍ ഭാരവാഹികള്‍ എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തു.
