95 കടല്‍കാക്കകളെ വേട്ടയാടിയ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

95 കടല്‍കാക്കകളെ വേട്ടയാടിയ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
ഖത്തറില്‍ 95 സൊകോട്ര കോര്മോറന്റുകളെ ( ഒരു തരം കടല്‍കാക്കകളെ ) പിടികൂടിയതിനെ തുടര്‍ന്ന് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളെ പിടികൂടി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പേര്‍ഷ്യന്‍ ഗള്‍ഫിലും അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ തീരത്തും മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു കോര്മോറന്റു ഇനമാണ് സൊകോട്ര കോര്‍മോറന്റ്.
പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാനും ജീവജാലങ്ങള്‍ക്ക് ദോഷം വരുത്തുന്നത് ഒഴിവാക്കാനും മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. അതേസമയം പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഭാവി തലമുറകള്‍ക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും വന്യജീവികള്‍ക്ക് ദോഷം വരുത്തുന്ന ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.



