Local News
ഖത്തറിലെ ഹമദ് പോര്‍ട്ട് ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജം

ഖത്തറിലെ ഹമദ് പോര്‍ട്ട് ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണെന്നും
ഭക്ഷണ സാധനങ്ങളുടെയും അവശ്യ കാര്‍ഗോകളുടെയും കൈകാര്യം ചെയ്യലിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
മേഖലയില്‍ സംഘര്‍ഷം നിലനിന്ന മാര്‍ച്ച് മാസത്തിലും മികച്ച പ്രകടനമാണ് പോര്‍ട്ട് കാഴ്ചവെച്ചത്.
