Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലും തമ്മില്‍ ടെലഫോണ്‍ സംഭാഷണം

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും പോര്‍ച്ചുഗല്‍ വിദേശകാര്യ മന്ത്രി പൗലോ റാഞ്ചലും തമ്മില്‍ ടെലഫോണ്‍ സംഭാഷണം

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ എന്നിവ അവര്‍ ചര്‍ച്ച ചെയ്തു.

ഖത്തര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും മേഖലയിലെ പിരിമുറുക്കത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തിരമായി അതില്‍ ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നതായും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ചയ്ക്കിടെ അടിവരയിട്ടു.

മേഖലയിലെ സ്ഥിരതയും ആഗോള വിതരണ ശൃംഖലകളും സംരക്ഷിക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സമുദ്രപാതകളുടെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും അന്താരാഷ്ട്ര വ്യാപാരവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button