ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷക്ക് ആരും ഭീഷണി ഉയര്‍ത്തരുതെന്നും വീണ്ടും തുറക്കാന്‍ മുന്‍കൂര്‍ നിബന്ധനകള്‍ പാടില്ലെന്നും ഡോ.മാജിദ് അല്‍ അന്‍സാരി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷക്ക് ആരും ഭീഷണി ഉയര്‍ത്തരുതെന്നും വീണ്ടും തുറക്കാന്‍ മുന്‍കൂര്‍ നിബന്ധനകള്‍ പാടില്ലെന്നും ത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ.മാജിദ് അല്‍ അന്‍സാരി
ഇന്ന് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും അടച്ചുപൂട്ടലിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കുന്നതിനുമായി പങ്കാളികളുമായി ഖത്തര്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ പരിഹാരം മേഖലതലത്തിലാണ് നടക്കേണ്ടത്. തന്നെ ആയിരിക്കണം.
മേഖലയിലെ രാജ്യങ്ങളും ഹോര്‍മുസിനെ ആശ്രയിക്കുന്നവരും അതില്‍ പങ്കാളികളാകണം
പാകിസ്ഥാനില്‍ നടക്കുന്ന പുതിയ ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ഈ നയതന്ത്ര ശ്രമങ്ങളെ ഖത്തര്‍ പിന്തുണക്കുന്നുണ്ട് .തുടക്കത്തില്‍ തന്നെ, സമാധാന ഉടമ്പടി ശക്തിപ്പെടുത്താന്‍ ദീര്‍ഘകാല പരിഹാരം ആവശ്യമാണ് എന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നത്. മധ്യസ്ഥ ശ്രമങ്ങള്‍ വിജയകരമാക്കാനും സംഘര്‍ഷം കുറയ്ക്കാനും നിലവില്‍ മേഖലയില്‍ ശക്തമായ ചര്‍ച്ചകളും മറ്റും പുരോഗമിക്കുകയാണെന്നും ഡോ. അല്‍ അന്‍സാരി വ്യക്തമാക്കി.



