Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ച് ഖ്യൂ മെലോഡിയ ടീമിന്റെ സംഗീത സന്ധ്യ

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ച് ഖ്യൂ മെലോഡിയ ടീമിന്റെ സംഗീത സന്ധ്യ

ഷാഹിദ് പുത്തനത്താണി സംവിധാനം ചെയ്ത കാസ്രോഡ് ടു ഖത്തര്‍ എന്ന ഹോം സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായി ഖ്യൂ മെലോഡിയ ടീം അവതരിപ്പിച്ച സംഗീത സന്ധ്യ ഖത്തറിലെ സംഗീതാസ്വാദര്‍ക്ക് അവിസ്മരണീയ രാവാണ് സമ്മാനിച്ചത്.

നൗഷാദ് കുമ്മങ്കോട് , ഷാഹിദാ ഷ. റിലീഫ് അല്‍ത്താഫ് എന്നിവരോടൊപ്പം ഹിബ ഫാത്തിമ, രചന ബിനോയ്, ഷെറിന്‍ പൊയ്‌ലി എന്നീ ഗായികമാരും ഖത്തറില്‍ വളര്‍ന്നുവരുന്ന മിടുക്കന്മാരായ ജുവാന്‍ ജോര്‍ജ്, മിഖ ജോസ് , ജസീന അഷര്‍ എന്നിവരാണ് തെരഞ്ഞെടുത്ത മലയാളം ഹിന്ദി തമിഴ് കവാലി അടക്കം മനോഹരങ്ങളായ ഗാനങ്ങളാലപിച്ച് സംഗീതാസ്വാദകരുടെ മനം കവര്‍ന്നത്. സുറുമ നസീര്‍ അവതരിപ്പിച്ച ഡാന്‍സ് പ്രോഗ്രാമും പടിപാടിയുടെ മാറ്റ് കൂട്ടി

ഖത്തറിലെ അറിയപ്പെടുന്ന ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ റഊഫ് മലയില്‍ നേതൃത്വം കൊടുക്കുന്ന ഇരുനൂറോളം ഗായകരുള്ള വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റ്

Related Articles

Back to top button