Local News
ഖത്തറിന്റെ പാരിസ്ഥിതിക സ്ഥിതി സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി

ഖത്തറിന്റെ പാരിസ്ഥിതിക സ്ഥിതി സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബായ് സ്ഥിരീകരിച്ചു. ഖത്തര്‍ ടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ഖത്തറില്‍
വായു, ജലം, വികിരണം എന്നിവ മുഴുവന്‍ സമയവും നിരീക്ഷിക്കുന്ന നൂതന നിരീക്ഷണ സംവിധാനങ്ങള്‍ കൃത്യമായ ഡാറ്റയും സമയബന്ധിതമായ തീരുമാനങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


