Local News
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായി കൂടിക്കാഴ്ച നടത്തി. അന്റാലിയ ഡിപ്ലോമാറ്റിക് ഫോറത്തിന്റെ അഞ്ചാം പതിപ്പിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്
യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവര്‍ അവലോകനം ചെയ്തു, മേഖലയിലെ സാഹചര്യത്തിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടവ, മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
