ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചുമതലയേറ്റു

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചുമതലയേറ്റു, പ്രിന്‍സിപ്പല്‍ റഫീഖ് റഹിം ഹെഡ് ബോയ് അമിന്‍ സബക്കിനും ഹെഡ് ഗേള്‍ സാന്‍വി നവാസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു, തുടര്‍ന്ന് ബാഡ്ജ് അഡ്മിനിസ്‌ട്രേഷന്‍ നടന്നു
2026- 27 അധ്യയന വര്‍ഷത്തേക്കുള്ള പുതിയ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളാണ് സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
വൈസ് പ്രിന്‍സിപ്പല്‍ സുജിത് കുമാര്‍, പ്രസിഡന്റ് റഷീദ് അഹമ്മദ് സംബന്ധിച്ചു
സ്റ്റുഡന്റ് കൗണ്‍സില്‍ 2026 -27 സ്‌കൂള്‍ അംബാസഡര്‍ ലദാന്‍ എല്‍ഫാത്തിഹ്; ഐടി സെക്രട്ടറി സിനാന്‍ ബിന്‍ ഫൈസല്‍;ലിറ്റററി സെക്രട്ടറി ആതിഫ ജഹാംഗീര്‍; കള്‍ചറല്‍ സെക്രട്ടറി ഷഹാമ ഷെരീന്‍ റിഫായീസ്; സ്‌പോര്‍ട്‌സ്
ക്യാപ്റ്റന്‍ ഷാരോണ്‍ റിയ; ഹെഡ് പ്രിഫെക്റ്റ്‌സ് ഹിഷാം മുഹമ്മദ് (ആണ്‍കുട്ടികള്‍) & ഹന മുഹമ്മദ് ഹഫീല്‍
(പെണ്‍കുട്ടികള്‍); സഹായികള്‍ ഇസ്ര അന്‍സാരി, ഫാത്തിമ മെഹ്റ നാസിം, നൂറീന്‍ നജിം, മുഹമ്മദ് അഫാന്‍;
സ്‌കൂള്‍ പ്രോഡിജി ആര്യന്‍ അഹിരെ; ഹൗസ് ക്യാപ്റ്റന്‍മാര്‍ സിബ അഷ്റഫ് (റൂബി), ഹാമിലാന്‍ സാദത്ത്
(സഫയര്‍), ഐമെന്‍ മഹാതെ (എമറാള്‍ഡ്), മിര്‍സാബ് മുളക്കല്‍ (ടോപസ്).

