Local News
2025 ലെ എക്സ്പ്രസ് മെയില്‍ സര്‍വീസ് അവാര്‍ഡുകളില്‍ ഗോള്‍ഡ് അവാര്‍ഡ് സ്വന്തമാക്കി ഖത്തര്‍ പോസ്റ്റ്

2025 ലെ എക്സ്പ്രസ് മെയില്‍ സര്‍വീസ് അവാര്‍ഡുകളില്‍ ഗോള്‍ഡ് അവാര്‍ഡ് സ്വന്തമാക്കി ഖത്തര്‍ പോസ്റ്റ്
പ്രകടന അവാര്‍ഡിനൊപ്പം കസ്റ്റമര്‍ കെയറിനുള്ള സ്വര്‍ണ്ണ അവാര്‍ഡാണ് ഖത്തര്‍ പോസ്റ്റിന് ലഭിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ബേണിലുള്ള യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന് ആസ്ഥാനത്ത് നടന്ന ഇ.എം.എസ് സഹകരണ ബോര്‍ഡ് യോഗത്തില്‍, ലോകമെമ്പാടുമുള്ള തപാല്‍ മേഖലയിലെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അവാര്‍ഡുകള്‍ ഔദ്യോഗികമായി സമ്മാനിച്ചു.