Local News
ദോഹ വിട്ട് പോകുന്ന സാം കുരുവിളക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യാത്രയയപ്പ് നല്കി

ദോഹ വിട്ട് പോകുന്ന സാം കുരുവിളക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യാത്രയയപ്പ് നല്കി
ദോഹയിലെ 50 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപദേശക സമിതി അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ സാം കുരുവിളയ്ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ഘടകം യാത്രയയപ്പ് നല്കി . ഉപദേശക സമിതി ചെയര്മാന് വി എസ് നാരായണന്, ചെയര്മാന് സുരേഷ് കരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാന്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍, ട്രഷറര്‍ ജിജി ജോണ്‍, വനിതാ ഫോറം പ്രസിഡന്റ് ഡോ. ഷീല ഫിലിപ്പോസ്, യൂത്ത് ഫോറം പ്രസിഡന്റ് ബി എം ഫാസില്‍, കാജല്‍ മൂസ, ഷംസുദീന്‍ ഇസ്മായില്‍, വനിതാ ഫോറം ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷഹാന അബ്ദുള്‍ കാദര്‍, ജോണ്‍ ഗില്‍ബെര്‍ട്ട്, എബ്രഹാം ജോസഫ്, വിനോദ് പുത്തന്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
