Breaking News
ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത, സമുദ്ര മുന്നറിയിപ്പുമായി അധികൃതര്‍

ഏപ്രില്‍ 29 ബുധനാഴ്ച മുതല്‍ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഖത്തര്‍ കാലാവസ്ഥാ വകുപ്പ് സമുദ്ര മുന്നറിയിപ്പ് നല്‍കി.
വാരാന്ത്യം മുഴുവന്‍ ഈ അവസ്ഥ തുടരുമെന്നും ഈ കാലയളവില്‍ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പ്രസ്താവനയില്‍ വകുപ്പ് പറഞ്ഞു.
തിരമാലകളുടെ ഉയരം 3 മുതല്‍ 6 അടി വരെയാകുമെന്നും ചിലപ്പോള്‍ 8 അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു.

