ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10, 20, 30 പ്രമോഷന് ആരംഭിച്ചു

ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ 10, 20, 30 പ്രമോഷന് ആരംഭിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട് ഫുഡ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍,ഗാര്‍മെന്റ്സ്, പാദരക്ഷകള്‍, ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ ആക്സസറികള്‍, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ ഓഫറില്‍ എല്ലാ ഗ്രാന്‍ഡ് മാള്‍ / ഗ്രാന്‍ഡ് എക്സ്പ്രസ്സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലും മെയ് 13 വരെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ മെഗാ പ്രൊമോഷന്റെ ഭാഗമായി, 50 റിയാലോ അതിനു മുകളിലോ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഭാഗ്യവിജയികള്‍ക്ക് 10 കാറുകളും 100,000 റിയാല്‍ ക്യാഷ് റിവാര്‍ഡുകളും ലഭിക്കാന്‍ അവസരവും ഉണ്ട്.
ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഇതിനോടകം ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.

