Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

അമ്മ, ഒരു വിപരീത ഭൂപടം


രൺജിത്ത് ചെമ്മാട്

വേരുകൾ മുകളിലേക്കും
ഇലകൾ താഴേക്കും വളർന്ന
ഒരു തായ്മരം, അമ്മ

ഉയർന്നു പൊങ്ങിയ അകലങ്ങളിൽ
പിടിച്ചുനിർത്തിയ ‘ഗുരുത്വാകർഷണം’.

വരൾച്ചയുടെ ആഴങ്ങളിൽ
നിശബ്ദമായ നീരരൊഴുക്ക്

പ്രകൃതിയുടെ രണ്ട് തുണ്ടുകൾ;
ഒറ്റ ജനിതകത്തിൽ
മൃദുല ദൃഢ ദ്വയങ്ങളിൽ

കാറ്റു പോലെ നേർത്ത ഉമ്മകൾ
മഞ്ഞുപോൽ ഉലഞ്ഞ തലോടലുകൾ
നിലാവ് പോൽ പെയ്ത കരുതലുകൾ
വിരൽ കോർത്ത് നയിച്ച നേർദിശകൾ

നനുത്ത് നരച്ച ഒരു അമ്മൂമ്മ മേഘം
ഓർമ്മകളുടെ ആകാശങ്ങളിലൂടെ
തണലും നിലവും വെയിലും വെളിച്ചവുമായ്
കാറ്റിലും കോളിലും ദിശ തെറ്റാതെ
വലയം ചെയ്യുന്നുണ്ട് .

Related Articles

Back to top button