ഖത്തറില്‍ ആമ്പുലന്‍സ് സേവനങ്ങളുടെ ഡിമാന്റ് 25 ശതമാനം കുറഞ്ഞു

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ ആമ്പുലന്‍സ് സേവനങ്ങളുടെ ഡിമാന്റ് 25 ശതമാനം കുറഞ്ഞതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. രണ്ട് മാസം മുമ്പ് വരെ പ്രതിദിനം ആയിരത്തിലേറെ കോളുകളാണ് ആമ്പുലന്‍സ് സേവനങ്ങള്‍ക്കായി ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴത്് എണ്ണൂറോളമായി കുറഞ്ഞിരിക്കുന്നു.് ആമ്പുലന്‍സ് സര്‍വീസുകളുടെ അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി ദാര്‍വീഷിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ 5 ആമ്പുലന്‍സുകള്‍ മാത്രമാണ് കോവിഡ് രോഗികള്‍ക്കായി നീക്കിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആമ്പുലന്‍സ് വകുപ്പിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 111 വാഹനങ്ങളാണുളളത്. അപകട സാധ്യതയുള്ള ഏരിയകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. മിക്ക ആമ്പുലന്‍സുകളിലും എഫ്. എം. റേഡിയോ വഴി സന്ദേശങ്ങളയക്കാനുള്ള സംവിധാനമുണ്ട്. അതുപോലെ തന്നെ ഭൂരിഭാഗം ആമ്പുലന്‍സുകളിലും ട്രാഫിക് സിഗ്നലുകളെ പച്ചയാക്കാന്‍ കഴിയുന്ന പ്രത്യേക സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്.
നിരന്തരമായ ബോധവല്‍ക്കരണത്തിലൂടെ വാഹനമോടിക്കുന്നവരുടെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട് ആമ്പുലന്‍സുകള്‍ക്ക് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തുവാന്‍ ഇത്് സഹായകമാണ്. ഗതാഗതക്കുരുക്കുകളുള്ള റോഡുകളില്‍ പോലും വാഹമോടിക്കുന്നവര്‍ ആമ്പുലന്‍സുകള്‍ക്ക് വഴി കൊടുക്കുന്നത് പലപ്പോഴും വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സഹായയകമാകും.