- May 20, 2022
- Updated 8:52 am
ഡോം ഖത്തര്‍ പെന്‍സില്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
- December 22, 2020
- BREAKING NEWS
ദോഹ. ഡയസ്‌പോറ ഓഫ് മലപ്പുറം ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെന്‍സില്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 560 പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.സീനിയര്‍ വിഭാഗത്തില്‍ ഖത്തറിലെ പാര്‍ഥിവ് ദാസിനാണ് ഒന്നാം സ്ഥാനം. അപര്‍ണ മോഹന്‍ (നിലമ്പൂര്‍), ഹിബ ഫാത്തിമ (വയനാട്) എന്നിവര്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.ജൂനിയര്‍ വിഭാഗത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂളിലെ ബിന്ദിയാ പ്രമോദ് ഒന്നാം സ്ഥാനം നേടി. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ദക്ഷിത് ദംസുറ (ശ്രീലങ്ക), റിസ്‌നിയ (നിലമ്പൂര്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക് അര്‍ഹരായി.എംടി നിലമ്പൂരിന്റെ നേതൃത്വത്തില്‍ ഖത്തറിലെ പ്രഗല്‍ഭരായ കലാകാരന്മാരടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിലാണ് വിജയികളെ കണ്ടെത്തിയത്. ഒന്ന് രണ്ട് മൂന്ന് സമ്മാന ക്കാര്‍ക്ക് യഥാക്രമം15001, 8001,5001രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവുമാണ് നല്‍കുക. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അവരുടെ അഡ്രസുകളില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.