- May 20, 2022
- Updated 8:52 am
ഫുട്‌ബോള്‍ സ്‌കില്‍ പുറത്തെടുക്കൂ,ഖത്തര്‍ എയര്‍വേയ്‌സിന്റെ സമ്മാനം നേടൂ
- December 22, 2020
- BREAKING NEWS
ദോഹ. കാല്‍പന്തില്‍ വിസ്മയം തീര്‍ക്കുന്നവര്‍ക്ക് സമ്മാനവുമായി ഖത്തര്‍ എയര്‍വേയ്‌സ് . ഖത്തര്‍ എയര്‍വേയ്‌സിനെ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുകയും കാല്‍പന്തുകൊണ്ടുള്ള സ്‌കില്‍ പ്രകടിപ്പിക്കുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ റെക്കോര്‍ഡുചെയ്ത്് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കാണ് സമ്മാനം നേടാന്‍ അവസരം. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഏത് പ്രായക്കാര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. രണ്ട് ഇക്കോണമി ക്ലാസ് ടിക്കറ്റുകളും (വിജയി + 1) ജേഴ്‌സിയുമാണ് സമ്മാനം. ഡിസംബര്‍ 10 വരെ നീണ്ടുനില്‍ക്കുന്നതാണ് ഈ മല്‍സരമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.