- March 31, 2023
- Updated 12:39 pm
റാസ് അബൂഅബൂദ്, തുമാമ സ്റ്റേഡിയങ്ങള്‍ 2021 മെയ് മാസം മിഴി കുറക്കും
- December 30, 2020
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 2022 ലോക കപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. കൊറോണ സൃഷ്ടിച്ച വെലുവിളികളും മറ്റു സാങ്കേതിക പ്രയാസങ്ങളുമൊക്കെ ക്രിയാത്മകമായി അഭിമുഖീകരിച്ചാണ്് ലോകം കാത്തിരിക്കുന്ന കാല്‍പന്തുകളിയുടെ ആരവങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍ മുന്നോട്ടുപോകുന്നത്. ലോക കായയിക ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിക്കുന്ന ഫിഫ 2022 ഖത്തറിന്റേയും മധ്യ പൗരസ്ത്യ ദേശത്തിന്റേയും കായിക സ്വപ്‌നങ്ങള്‍ക്ക്് നിറം പകരുന്ന ആഘോഷമാകും.
ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വിസിലുയരാന്‍ രണ്ട് വര്‍ഷം ശേഷിക്കെ ലോകോത്തരങ്ങളായ നാല് സ്‌റ്റേഡിയങ്ങള്‍ പണിപൂര്‍ത്തിയാക്കി ലോകത്തിന്റെ അംഗീകാരം നേടിയ ഖത്തര്‍ ഓരോ ദിവസവും പുതുമയുള്ള നീക്കങ്ങളുമായാണ് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നത്. ഖത്തറിന്റെ തയ്യാറെടുപ്പുകളെ അവിശ്വസനീയവും വിസ്മയകരവുമെന്നാണ് ഈയിടെ ഫിഫ പ്രസിഡണ്ട് വിശേഷിപ്പിച്ചത്.
2022 ഫിഫ വേള്‍ഡ് കപ്പിനായി പണി പുരോഗമിക്കുന്ന റാസ് അബൂഅബൂദ് , തുമാമ സ്റ്റേഡിയങ്ങള്‍ 2021 മെയ് മാസം അമീറി കപ്പ് മല്‍സരങ്ങളോടെ മിഴി തുറക്കുമെന്നാണറിയുന്നത്. നൂതന നിര്‍മാണ മാതൃകയും പൈതൃകവും സമ്മാനിക്കുന്ന ഈ സ്റ്റേഡിയത്തില്‍ ലോകത്തിന് തന്നെ വേറിട്ട നിര്‍മിതിയാകും സമ്മാനിക്കുക.
ഷിപ്പിംഗ് കണ്ടൈയനറുകള്‍, നീക്കം ചെയ്യാവുന്ന സീറ്റുകള്‍, മറ്റ് മോഡുലാര്‍ ‘ബില്‍ഡിംഗ് ബ്ലോക്കുകള്‍’ തുടങ്ങിയ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ നൂതന സ്റ്റേഡിയത്തില്‍, 40,000 പേര്‍ക്ക് കളികാണുവാന്‍ സൗകര്യമുണ്ടാകും. രൂപകല്‍പ്പനയിലും മിര്‍മിതിയിലും മനോഹരവും വിസ്മയകരവുമാകും ആ സ്‌റ്റേഡിയം. 2022 ഫിഫ ലോകകപ്പിന് ശേഷം ഇത് പൂര്‍ണ്ണമായും പൊളിച്ചുമാറ്റും. ഇതിന്റെ ഭാഗങ്ങള്‍ മറ്റ് കായിക പദ്ധതികള്‍ക്കോ അല്ലെങ്കില്‍ കായികേതര പ്രോജക്ടുകളിലോ ഉപയോഗിക്കും. സുസ്ഥിര വികസനത്തിന്റെ ഒരു പുതിയ മാതൃക സ്ഥാപിക്കുവാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്.
ദോഹയുടെ തിളങ്ങുന്ന വെസ്റ്റ് ബേ സ്‌കൈലൈനിലേക്ക് നോക്കുമ്പോള്‍ ഗള്‍ഫ് തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് അബു അബൂദ് സ്റ്റേഡിയം ഫിഫ ലോകകപ്പ് ഖത്തര്‍ 2022 മത്സരങ്ങളുടെ മനോഹരമായ വേദിയാകും. ടൂര്‍ണമെന്റിന്റെ സമാപനത്തെത്തുടര്‍ന്ന്, സ്റ്റേഡിയം പൊളിച്ചുമാറ്റുകയും പ്രദേശവാസികള്‍ക്ക് ആസ്വദിക്കാന്‍ വാട്ടര്‍ഫ്രണ്ട് വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.
വലിയ കായിക പദ്ധതികള്‍ക്ക് വിലമതിക്കാനാവാത്ത അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനൊപ്പം ആഗോള സ്റ്റേഡിയം ഡവലപ്പര്‍മാര്‍ക്കും ടൂര്‍ണമെന്റ് പ്ലാനര്‍മാര്‍ക്കും പിന്തുടരാനുള്ള മികച്ച മാതൃക റാസ് അബു അബൂദ് സ്റ്റേഡിയം നല്‍കും.
വേദിയിലെ താല്‍ക്കാലിക സ്വഭാവവും സമര്‍ഥമായ മോഡുലാര്‍ രൂപകല്‍പ്പനയും കാരണം പരമ്പരാഗത സ്റ്റേഡിയം കെട്ടിടത്തേക്കാള്‍ കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ മതിയാകും. ഇത് നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു.റാസ് അബു അബൂദ് സ്റ്റേഡിയം നൂതനമായ ഒരു ബ്ലൂപ്രിന്റ് സൃഷ്ടിക്കും. പുനരുപയോഗ സാധ്യതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം
പരമ്പരാഗത അറബ് തൊപ്പിയുടെ ആകൃതിയിലുള്ള അല്‍ തുമാമ സ്റ്റേഡിയം അറബ് നിര്‍മാണ ശൈലിയുടെ നൂതനാവിഷ്‌കാരമാണ ്. ഖത്തരീ ആര്‍ക്കിടെക്ടിന്റേയും നിര്‍മാണ വൈഭവത്തിന്റേയും വിസമയ കലവറയായാണ് ഈ സ്‌റ്റേഡിയം വിശേഷിപ്പിക്കപ്പെടുന്നത്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6