ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാളും കൂടുതല്‍ കോവിഡ് രോഗികള്‍
കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 10082 പരിശോധനയില്‍ 209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 167 ആണ്. 42 പേര്‍ യാത്രക്കാരാണ്. 126 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2634 ആയി ഉയര്‍ന്നു.
ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 288 ആയി ഉയര്‍ന്നു. അതില്‍ 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .
കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
