വാക്‌സിനെടുത്തവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ തല്‍ക്കാലം മാറ്റമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്‌സിനെടുത്തവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ തല്‍ക്കാലം മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ പൂര്‍ത്തിയായവര്‍ രോഗ പ്രതിരോധ ശേഷി നേടുമെന്നതിനാല്‍ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരേയും ഈ വിഷയത്തില്‍ പുതിയ തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്നും പുതിയ തീരുമാനം വരുന്നതുവരെ പൂര്‍വ സ്ഥിതി തുടരുമെന്നും വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സുഹ അല്‍ ബയാത്തിനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
വാക്‌സിനേഷന്‍ കാമ്പയിന്‍ വിജയകരമായി മുന്നേറുകയാണ്. കൂടടുതലാളുകള്‍ വാക്‌സിനെടുക്കുന്നതോടെ സ്ഥിതിഗതികള്‍ മാറും. വാക്‌സിനെടുത്തവരും ഫേസ് മാസ്‌ക്, ഹാന്റ്് ഹൈജീന്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇന്ന് രാത്രി 9 മണിക്ക് പൊതുജനാരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.