അതീവ ജാഗ്രതയോടെ കോവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കണം . പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ അനുദിനം വര്‍ദ്ധിക്കുന്നത് അപകടകരമായ രണ്ടാം തരംഗത്തിന്റെ സൂചനയാകാമെന്നും ഇതിനെ ക്രിയാത്മകമായി പ്രതിരോധിക്കുവാന്‍ സമൂഹം പ്രതിജ്ഞാബദ്ധമായി മുന്നോട്ടുവരണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഓരോരുത്തരും കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ മു്‌ന്നോട്ടുവരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്.
പതിവായി ഫേസ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അടുത്തിടപഴകുന്നത് ഒഴിവാക്കുക, ഇടക്കിടെ കൈ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക എന്നിവയാണ് മന്ത്രാലയം ആവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍.
സമൂഹം ജാഗ്രതയോടെ പ്രതിരോധിച്ചാല്‍ കോവിഡിന്റെ അപകടകരമായ രണ്ടാം തരംഗത്തില്‍ നിന്നും രക്ഷനേടാമെന്നും മന്ത്രാലയം കരുതുന്നു.

Comments are closed.