Breaking News

കോവിഡ് പ്രതിസന്ധി ഖത്തറില്‍ മെയ് 31 വരെയുള്ള ഹോട്ടല്‍ ബുക്കിംഗുകള്‍, ടൂറുകള്‍ , എക്സ്‌കര്‍ഷനുകള്‍ എന്നിവ സസ്പെന്റ് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രതിസന്ധി കാരണം ഖത്തറില്‍ മെയ് 31 വരെയുള്ള ഹോട്ടല്‍ ബുക്കിംഗുകള്‍, ടൂറുകള്‍ , എക്സ്‌കര്‍ഷനുകള്‍ എന്നിവ സസ്പെന്റ് ചെയ്തതായി ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് വിഭാഗമായ ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. എന്നാല്‍ ഇത് ക്വാറന്റൈന്‍ പാക്കേജുകള്‍ക്ക് ബാധകമാവില്ല.

പ്രാദേശികമായ ടൂര്‍ പാക്കേജുകളും സ്റ്റേകേഷനുകളുമൊക്കെയാണ് കാന്‍സല്‍ ചെയ്തതില്‍പെടുകയെന്ന് ഡിസ്‌കവര്‍ ഖത്തര്‍ വ്യക്തമാക്കി. ഡെസേര്‍ട്ട് സഫാരി, കാമ്പിംഗ് പോലുള്ള പരിപാടികളൊക്കെ നിയന്ത്രണത്തില്‍പ്പെടും. നിയന്ത്രണം നീളുന്ന പക്ഷം മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും ജനങ്ങളുടെയും ജീവനക്കാരുടേയും സുരക്ഷയാണ് പ്രധാനമെന്നും ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വ്യക്തമാക്കി

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാത്രി ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം , വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവയുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ എന്തെങ്കിലും പുതിയ നിയന്ത്രണങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Comments are closed.