Breaking News

ഖത്തര്‍ കായിക ദിനാഘോഷം ഹെല്‍ത്ത് കെയര്‍ പ്രോട്ടോകോളുമായി സംഘാടക സമിതി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കായിക ദിനാഘോഷത്തിന് ഹെല്‍ത്ത് കെയര്‍ പ്രോട്ടോകോളുമായി സംഘാടക സമിതി. രാജ്യം ദേശീയ കായിക ദിനാഘോഷത്തിന് തയ്യാറാകവേ കണിശമായ ഹെല്‍ത്ത് കെയര്‍ പ്രോട്ടോകോളുമായി സംഘാടക സമിതി രംഗത്തെത്തി. കായിക ദിന സംഘാടക സമിതിയും പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ആശങ്കകളുണര്‍ത്തുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.

മുഴുവന്‍ കായിക ദിന പരിപാടികളും ഔട്ട് ഡോറായി നടത്തണമെന്നതാണ് ആദ്യ നിര്‍ദേശം. പരിശീലനമടക്കം യാതൊരു വിധ ഇന്‍ഡോര്‍ പരിപാടികളും അനുവദിക്കില്ല.

കായിക ദിന പരിപാടിയില്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്ന ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയവ പാടില്ല. ഓട്ടം, നീന്തല്‍, സൈക്കിളിംഗ് പോലുള്ള ഇനങ്ങളേ പാടുള്ളൂ .

സ്‌ക്കൂളുകളിലും ക്‌ളബ്ബുകളിലും യാാതൊരുവിധ പരിപാടിയും അനുവദനീയമല്ല

കാണികളെ അനുവദിക്കില്ല.

60 വയസ്സിന് മേല്‍ പ്രായമുള്ളവരും വിവിധ തരം രോഗങ്ങളുള്ളവരും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണം

പരിപാടി നടക്കുന്ന വേദിയില്‍ പങ്കെടുക്കുന്നവരുടെ ശരീരോഷ്്മാവ് അളക്കാനുള്ള സംവിധാനം വേണം. ബൊഫെ സംവിധാനം ഒരിടത്തും അനുവദിക്കില്ല. എല്ലാവരും ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസ്് ഉള്ളവരായിരിക്കണം മുതലായവയാണ് പ്രോട്ടോകോളിലെ പ്രധാന നിര്‍ദേശങ്ങള്‍

Comments are closed.