Breaking News
ഫാന്‍സിന് കൈ കൊടുത്ത രണ്ട് കളിക്കാരെ ഫിഫ സസ്‌പെന്റ് ചെയ്തു
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഫാന്‍സിന് കൈ കൊടുത്ത രണ്ട് കളിക്കാരെ നാളെ നടക്കുന്ന മാച്ചില്‍ നിന്നും ഫിഫ സസ്‌പെന്റ് ചെയ്തു. ഖത്തറില്‍ നടന്നുവരുന്ന പതിനേഴാമത് ഫിഫ ലോക ക്‌ളബ്ബ് കപ്പിന്റെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള കളിയില്‍ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പാല്‍മിറാസിനെതിരെയുള്ള കളിയില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്‌ലിക്ക് വേണ്ടി ജഴ്‌സിയണിയേണ്ടിയിരുന്ന ഹുസൈന്‍ എല്‍ ഷഹാത്തിനെയും മഹമൂദ് കഹ്റബയെയും നാളത്തെ മല്‍സരത്തില്‍ നിന്നും ഫിഫ സസ്പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച നടന്ന സെമി ഫൈനല്‍ മല്‍സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനോട് കളിച്ച ശേഷം ഈ ജോഡി ആരാധകരുമായി ഷേക് ഹാന്‍ഡ് ചെയ്തതാണ് നടപടിക്ക് കാരണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം അനവദിക്കാനാവില്ലെന്നതാണ് ഫിഫ നിലപാട്