Uncategorized
60 കഴിഞ്ഞവര്‍ എത്രയും വേഗം വാക്‌സിനെടുക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 60 കഴിഞ്ഞ സ്വദേശികളും വിദേശികളുംം എത്രയും വേഗം വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുവാന്‍ സമൂഹം തയ്യാറാവണം. പ്രായമായവരില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യതയുള്ളതിനാല്‍ എത്രയുംവേഗം വാക്‌സിനെടുക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ലീഡ് ഡോ. ഹനാദി അല്‍ ഹമദ് ആവശ്യപ്പെട്ടു.
കോവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങിയതോടെ മരിച്ചവരില്‍ 4 പേര്‍ 60 ന് മേല്‍ പ്രായമുള്ളവരാണെന്ന കാര്യം ഗൗരവമായി കണക്കിലെടുക്കണം. പ്രായം കൂടിയവരില്‍ റിസ്‌ക് കൂടുമെന്നതിനാല്‍ വാക്‌സിനെടുക്കുവാന്‍ താമസമരുതെന്ന് അവര്‍ ഓര്‍മിപ്പിച്ചു.