Uncategorized
മഴയത്ത് സുരക്ഷിതമായി വാഹനമോടിക്കാനുള്ള നിര്‍ദേശങ്ങളുമായി സിവില്‍ ഏവിയേഷന്‍ അതോരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി സിവില്‍ ഏവിയേഷന്‍ അതോരിറ്റി രംഗത്ത്
ട്രാക്കുകള്‍ സാവകാശം മാത്രം മാറുക, വേഗത കുറക്കുക, വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം സൂക്ഷിക്കുക, ഹെഡ് ലൈറ്റുകള്‍ ഓണാക്കുക, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളില്‍ നിന്നും ഒഴിവാകുക, വെള്ളത്തില്‍ മുങ്ങിയ റോഡുകള്‍ ഒഴിവാക്കുക എന്നിവയാണ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍