Breaking News
ഖത്തറില്‍ ഇന്ന് 481 കോവിഡ് രോഗികള്‍, 311 രോഗമുക്തരും, ഒരു മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 481 കോവിഡ് രോഗികള്‍, 311 രോഗമുക്തരും, ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11834 പരിശോധനകളില്‍ 57 യാത്രക്കാര്‍ക്കടക്കം 481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 311 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11958 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 127 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 875 ആയി. 12 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 118 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 24 വയസ്സുകാരന്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 267 ആയി.