Breaking News
ഖത്തറില്‍ ഐ.ഡി പുതുക്കാനും വിസിറ്റ് വിസ ലഭിക്കാനും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തെക്കുറിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു
ദോഹ : ഖത്തറില്‍ ഐ.ഡി പുതുക്കാനും വിസിറ്റ് വിസ ലഭിക്കാനും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തെക്കുറിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
നിയമനുസരിച്ച് ഖത്തറില്‍ ഐഡി പുതുക്കുന്നതിനും രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ വരുന്നതിനും ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉറപ്പ് വരുത്താനായി ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്.
ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നതിന്റെ തെളിവ് സമര്‍പ്പിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും കരട് നിയമത്തില്‍ പറയുന്നു.
അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൗദ് അല്‍ മഹമൂദിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിവാര ശൂറാ കൗണ്‍സിലില്‍ കരട് നിയമത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു.