Uncategorized

ശരീരത്തില്‍ ധരിച്ച് നടക്കാവുന്ന ഡിജിറ്റല്‍ പരസ്യ ബോര്‍ഡുമായി സെക്യൂരിറ്റി സര്‍വ്വീസസ് സ്‌പെഷ്യലിസ്റ്റ്

റഷാദ് മുബാറക് അമാനുല്ല

ദോഹ : റോഡരികിലും ബില്‍ഡിംഗുകള്‍ക്ക് പുറമേയും സ്ഥാപനങ്ങള്‍ക്കുള്ളിലും വ്യത്യസ്തമായി പരസ്യ ബോര്‍ഡുകള്‍ കണ്ട് മടുത്തവര്‍ക്ക് മുമ്പില്‍ പുത്തന്‍ ആശയവുമായി സെക്യൂരിറ്റി സര്‍വ്വീസസ് സ്‌പെഷ്യലിസ്റ്റ.
ഖത്തറിലെ ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് നടക്കുന്ന പതിമൂന്നാമത് മിലിപ്പോള്‍ എക്‌സിബിഷനിലാണ് വ്യത്യസ്തമായ ഈ പരസ്യബോര്‍ഡുകളുടെ പ്രദര്‍ശനം.
ഒരു ബാഗ് ധരിക്കുന്ന പോലെ ആളുകളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഈ ഡിസ്പ്‌ളേ ബോര്‍ഡ് ധരിക്കുന്നയാളുടെ തലക്ക് മുകളിലായാണ് കാണാന്‍ കഴിയുക.
യു.കെ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ പുത്തന്‍ സാങ്കേതിക വിദ്യ ഈയിടെയാണ് ഖത്തറില്‍ സെക്യൂരിറ്റി സര്‍വ്വീസസ് സ്‌പെഷ്യലിസ്റ്റ് അവതരിപ്പിച്ചതെന്ന് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എഞ്ചിനിയര്‍ ഇസുദ്ധീന്‍ എല്‍മിര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
നൊമാഡിക്‌സ് എന്ന് ബ്രാന്റില്‍ പുറത്തിറങ്ങുന്ന പരസ്യ ഡിസ്പ്‌ളേ ക്ലൗഡുമായി കണക്റ്റ് ചെയ്തിട്ടുളളതും ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങളോട് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സംവദിക്കാനും കഴിയുന്ന രൂപത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.
വ്യത്യസ്തമാര്‍ന്ന ഈ പരസ്യ രീതി എക്‌സിബിഷന്‍ സെന്ററില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കാനും ആളുകളെ സ്റ്റാളിലെത്തിക്കാനും കാരണമായി.

Related Articles

Back to top button
error: Content is protected !!