Uncategorized
ക്യാമ്പിംഗ് സീസണ്‍ മെയ് 21 വരെ നീട്ടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ക്യാമ്പിംഗ് സീസണ്‍ മെയ് 21 വരെ നീട്ടിയതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സമയം ചിലവഴിക്കുവാന്‍ ക്യാമ്പിംഗ് സീസണ്‍ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങിയതോടെയാണ് മന്ത്രാലയം അനുകൂലമായ തീരുമാനമെടുത്തത്.
എന്നാല്‍ കണിശമായ സുരക്ഷ സംവിധാനങ്ങളും കോവിഡ് പ്രതിരോധ നടപടികളും പാലിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി