Breaking News

സ്‌ക്കൂളുകളില്‍ റാപിഡ് കോവിഡ് ടെസ്റ്റിനൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: രോഗലക്ഷണ കോവിഡ് കേസുകളുില്‍ മാനുവല്‍ ദ്രുത ആന്റിജന്‍ പരിശോധന നടത്തുവാന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ആരംഭിച്ചതായും സ്‌ക്കൂളുകളില്‍ ഇത് നടപ്പാക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ലബോറട്ടറി മെഡിസിന്‍, പാത്തോളജി വിഭാഗം അധ്യക്ഷ എനാസ് അല്‍ കുവാരിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരേയും
കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചിട്ടില്ലാത്ത അധ്യാപകരെ ആഴ്ച തോറും പരിശോധിക്കുവാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തും. എച്ച്എംസിയിലെ ലബോറട്ടറി മെഡിസിന്‍, പാത്തോളജി വകുപ്പ് പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷനുമായി (പിഎച്ച്‌സിസി) സഹകരിച്ച് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സ്‌കൂളിലെ നഴ്‌സുമാരെ മാനുവല്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കി വരികയാണ്. പുതിയ രീതി സ്വീകരിക്കുന്നത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

മൂക്കില്‍ നിന്നും സ്രവമെടുത്ത് 10 മുതല്‍ 15 മിനിറ്റിനുശേഷം പരിശോധനാ ഫലം ലഭിക്കുമെന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ സവിശേഷത.

Related Articles

Back to top button
error: Content is protected !!