Breaking News

ഖത്തറില്‍ ഇന്ന് 5 കോവിഡ് മരണം, 885 രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 5 കോവിഡ് മരണം. 885 രോഗികള്‍. ചികിത്സയിലായിരുന്ന 42, 45, 61, 77, 87 പ്രായമുള്ള 5 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 391 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12359 പരിശോധനകളില്‍ 169 യാത്രക്കാരടക്കം 885 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 733 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22539 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 148 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1272 ആയി. 24 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 459 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!