Breaking News

വാക്‌സിനെടുത്തവര്‍ക്ക് മാലദ്വീപ്, ഇസ്താംബുള്‍, ടിബിലിസി എന്നിവിടങ്ങളിലേക്ക് ഹോളിഡേ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വാക്‌സിനെടുത്തവര്‍ക്ക് മാലദ്വീപ്, ഇസ്താംബുള്‍, ടിബിലിസി എന്നിവിടങ്ങളിലേക്ക് ഹോളിഡേ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്സ്. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഖത്തറി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അവധിക്കാലത്തിന് പ്രത്യേക അവസരമുണ്ടെന്ന തലക്കെട്ടോടെയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് പാക്കേജുകള്‍ പ്രഖ്യാപിച്ചത്. വാക്‌സിനെടുത്തവര്‍ക്ക് തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമായതിനാല്‍, പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്‌പെടുത്ത യാത്രക്കാര്‍ക്ക് മാലിദ്വീപിലെ ശാന്തവും ആ ഡംബരവുമായ പരിസരത്ത് സ്വയം മറക്കാം, യൂറോപ്പിലെയും ഏഷ്യയിലെയും സംസ്‌കാരങ്ങളുടെ ഇടനാഴിയായ ഇസ്താംബൂള്‍ നഗരത്തിന്റെ ഐതിഹാസിക ചരിത്രത്തോടൊപ്പം നടക്കാം ടിബിലിസിയുടെ കോബിള്‍ഡ് തെരുവുകളില്‍ ഒരു ജോര്‍ജിയന്‍ ഗ്യാസ്‌ട്രോണമിക് അനുഭവം ആസ്വദിക്കാം.

ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് ഉപഭോക്താക്കള്‍ക്ക് പുതുതായി സമാരംഭിച്ച അറബി വെബ്സൈറ്റ് വഴി അവധിക്കാല പാക്കേജുകളും മറ്റ് യാത്രാ സേവനങ്ങളും ബുക്ക് ചെയ്യാം. അറബി സംസാരിക്കുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്നും വര്‍ദ്ധിച്ചുവന്ന ആവശ്യം പരിഗണിച്ചാണ് പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തന സജ്ജമായ അറബിക് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനുള്ള ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Qatarairwaysholidays.com സന്ദര്‍ശിക്കുന്നവര്‍ക്ക് ‘സമ്മര്‍ ഇന്‍ ഗ്രീസ്’ അവധിക്കാല പാക്കേജ് ബുക്ക് ചെയ്യാനും ഏഥന്‍സിലെയും മൈക്കോനോസിലെയും ഹോളിഡേയ്‌സ് സാധാരണ വിലയില്‍ നിന്ന് 40 ശതമാനം വരെ കുറവില്‍ നേടാനും ഇപ്പോള്‍ അവസരമുണ്ട്.

ഒരാള്‍ക്ക് 4,380 റിയാല്‍ മുതലാണ് ഈ ഹോളിഡേ ഓഫര്‍ ആരംഭിക്കുന്നത്. മൂന്ന് രാത്രികളിലെ താമസം, ഫ്ൈളറ്റുകള്‍, ദിവസേനയുള്ള പ്രഭാതഭക്ഷണം, ട്രാന്‍സ്ഫറുകള്‍, കാഴ്ചകള്‍ക്കും ഉല്ലാസയാത്രകള്‍ക്കുമുള്ള പ്രാദേശിക സഹായം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. 2021 മെയ് 14 നും സെപ്റ്റംബര്‍ 30 നും ഇടയിലുള്ള യാത്രയ്ക്കാണ് ഓഫര്‍.

മാലദ്വീപിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സിന്റെ ത്രീ-നൈറ്റ് ഓള്‍ ഇന്‍ക്ലൂസീവ് പാക്കേജിന് ഒരാള്‍ക്ക് 5766 റിയാല്‍ മുതല്‍ ആരംഭിക്കും. രണ്ട് ആഡംബര ഹോട്ടലുകള്‍ – ഡയമണ്ട്‌സ് തുഡുഫുഷി, സാന്‍ഡീസ് ബത്താല എന്നിവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നുള്ള ഓപ്ഷനുണ്ട് . റിസോര്‍ട്ടുകളിലേക്കുള്ള റിട്ടേണ്‍ സീപ്ലെയിന്‍ ട്രാന്‍സ്ഫറും പാക്കേജില്‍ ഉള്‍പ്പെടുന്നു. ഇസ്താംബൂളിലേക്കുള്ള ഹോളിഡേ പാക്കേജുകള്‍ 2,420 റിയാലിലും ടിബിലിസിയിലേക്കുള്ളത് 3,340 റിയാലിലും ആരംഭിക്കുന്നു, നാല് രാത്രി താമസവും ഫ്ൈളറ്റുകള്‍ ടിക്കറ്റുമാണ് ഈ പാക്കേജില്‍ ഉള്ളത്.