Breaking News

ഖത്തറില്‍ രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചു ഇന്ന് 798 രോഗികള്‍, 1297 രോഗമുക്തര്‍ 6 മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ് . രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചു. ആശുപത്രി കേസുകള്‍ കുറഞ്ഞു. ഐ.സി.യു അഡ്മിഷനുകളിലും കുറവ്.

നീണ്ട ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നും രോഗികളേക്കാളും കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്തു. 798 രോഗികള്‍, 1297 രോഗമുക്തര്‍ .

6 പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലായിരുന്ന 39, 40 49,57, 60,69 പ്രായമുള്ള 6 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 413 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11974 പരിശോധനകളില്‍ 274 യാത്രക്കാരടക്കം 798 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1297 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 21904 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1160 ആയി. 18 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 441 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.