Breaking News

കോവിഷീല്‍ഡിന് ഖത്തറിന്റെ അംഗീകാരം, ഖത്തര്‍ എയര്‍വേയ്‌സ് സ്ഥിരീകരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ഖത്തറിന്റെ അംഗീകാരം.
ഏപ്രില്‍ 20 ന് ഇന്റര്‍നാഷണല്‍ മലയാളിയാണ് ഈ സന്തോഷവാര്‍ത്ത ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത്. ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ അപക്വമതികളായ ചിലരെങ്കിലും ഞങ്ങളെ വ്യാജന്മാരാക്കാനും തെറിവിളിക്കാനുമാണ് ശ്രമിച്ചത്.

കോവിഷീല്‍ഡ് ഖത്തറിന്റെ അംഗീകാരം ഖത്തര്‍ എയര്‍വേയ്‌സ് സ്ഥിരീകരിക്കുകയും ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സിന്റെ
ഔദ്യോഗിക സൈറ്റായ ഡിസ്‌കവര്‍ ഖത്തര്‍ സൈറ്റില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുകയും ചെയ്തു എന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവെക്കുന്നത്.

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞ് ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ലഭിക്കും. അതിനായി വാക്‌സിനെടുത്തതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.

ഖത്തറിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. ഭീമമായ ക്വാറന്റൈന്‍ ചിലവുകള്‍ ഒഴിവായിക്കിട്ടുമെന്ന് മാത്രമല്ല വന്ന അടുത്ത ദിവസം തന്നെ ജോലിക്ക് കയറാനും സാധിക്കും.

കൂടുതലറിയാനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കുക

https://www.qatarairwaysholidays.com/qa-en/welcome-home-7-night-booking/overview

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഖത്തര്‍ ഔദ്യോഗികമായി അംഗീകരിച്ചതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ സ്ഥിരീകരിച്ചു.

Related Articles

Back to top button
error: Content is protected !!