
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. മലപ്പുറം ജില്ലയില്‍ തിരൂര്‍ തലക്കാട് പഞ്ചായത്തില്‍ തൂമ്പില്‍ മമ്മി ഹാജി മകന്‍ തെക്കന്‍ കുറ്റൂര്‍ ആനപ്പടി സ്വദേശി തൂമ്പില്‍ അബ്ദുല്ല എന്ന കുഞ്ഞിപ്പയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ദീര്‍ഘകാലമായി ഖത്തറിലുള്ള അദ്ദേഹം ഫഹദ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു.
ഗുരുരമായി കോവിഡ് ബാധിച്ച് കുറച്ച് ദിവസമായി അബൂ നഖ്‌ല ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. ആമിന പുളിക്കലാണ് ഭാര്യ. ഇല്‍യാസ് ബാബു, പരേതയായ ബിന്‍സിയ എന്നിവരാണ് മക്കള്‍. ഖത്തറിലെ നവയുഗ എന്‍ജിനിയറിംഗ് ജീവനക്കാരനായ നാസര്‍ ചൊവ്പ്ര തൂവക്കാട് മരുമകനാണ് . ഫഹദ് ഗ്രൂപ്പില്‍ തന്നെ ജോലി ചെയ്യുന്ന മകന്‍ ഇല്യാസ് ബാബു ഖത്തര്‍ കെ. എം. സി.സി. തലക്കാട് പഞ്ചായത്ത് സെക്രട്ടറിയാണ്.
കെ. എം. സി.സി. മയ്യിത്ത് പരിപാലന സമിതി അല്‍ ഇഹാസാന്‍ പ്രവര്‍ത്തകരുടെ ഒത്താശകളോടെ മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.