തിരുവനന്തപുരം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : തിരുവനന്തപുരം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. പട്ടാണിക്കടയില്‍ മുഹമ്മദ് ഷാഫി ( 50 വയസ്സ് ) ആണ് മരിച്ചത്. ഖത്തറില്‍ ബലദിയ്യ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ക്ളര്‍ക്കായിരുന്നു. ലീവെടുത്ത് ദോഹയിലെത്തിയ അദ്ദേഹം കഴിഞ്ഞ 10 വര്‍ഷത്തിലധികമായി മുനിസിപ്പാലിറ്റിയില്‍ സൂപ്പര്‍വൈസറായിരുന്നു.
ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്. ഗുരുതരമായി രോഗം ബാധിച്ച് ഒരു മാസത്തിലേറെയായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മൊബൈരിക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.
ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരത്തിനടുത്ത് പുലിപ്പാറ പാങ്ങോട് സ്വദേശിയാണ്. പട്ടാണിക്കട പാറയില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റേയും സുഹ്‌റാ ബീവിയുടെയും മകനാണ് . ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ നിഷയാണ് ഭാര്യ. ഏക മകള്‍ ഫാത്തിമ 9ാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് . സഹോദരങ്ങള്‍: പരേതയായ നദീറ , അന്‍സാരി [ വ്യാപാരി വ്യവസായി പാങ്ങോട് മുന്‍ പ്രസിഡന്റ് ] സലീം [ബി.എസ്.എന്‍.എല്‍ ] റഹീം (ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ) സലീനാ ബീവി[ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് )
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.