Breaking News

ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം, 158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം, 158 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17253 പരിശോധനകളില്‍ 55 യാത്രക്കാര്‍ക്കടകം 158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 103 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

224 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2442 ആയി.

ചികിത്സയിലായിരുന്ന 38, 45, 50 പ്രായമുള്ള മൂന്ന് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 573 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 167 ആയി.
ഒരാളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 95 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.