Breaking News

ഖത്തറില്‍ ഇന്ന് സാമൂഹ്യ വ്യാപനത്തേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ യാത്രക്കാരില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് സാമൂഹ്യ വ്യാപനത്തേക്കാള്‍ കോവിഡ് രോഗികള്‍ യാത്രക്കാരില്‍ . ഇതാദ്യമായാണ് സാമൂഹ്യ വ്യാപനത്തേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ യാത്രക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18718 പരിശോധനകളില്‍ 96 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 89 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൊത്തം 185 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

182 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2409 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 168 ആയി. രണ്ട് പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 87 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.