Breaking News

ഖത്തറില്‍ പൊടിക്കാറ്റ് ജൂണ്‍ 19 വരെ തുടര്‍ന്നേക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ അടിച്ചുവീശുന്ന ശക്തമായ കാറ്റ് ജൂണ്‍ 19 വരെ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുമെന്നതിനാലാണിത്. കാഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളി, ശനി ദിവസങ്ങളിലാണ് സാധാരണ ഗതിയില്‍ കൂടുതലാളുകള്‍ പുറത്തുപോകാറുള്ളത്. പ്രത്യേകിച്ചും മെയയ് 28 മുതല്‍ പാര്‍ക്കുകളും കോര്‍ണിഷുമൊക്കെ തുറന്ന സാഹചര്യത്തില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ നിരവധി കുടുംബങ്ങള്‍ പുറത്തിറങ്ങാറുണ്ട് . ഇന്ന് പല ഭാഗത്തും കാറ്റ്് ശക്തമായതിനാല്‍ പുറത്തിറങ്ങാനോ കളിക്കാനോ കഴിയാതെ പ്രയാസപ്പെട്ടു. നാളെയും ഇതേ അവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. പൊടിക്കാറ്റ് അടിച്ചുവീശാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

കടലിലും കരയിലും കാറ്റ് അനുഭവപ്പെടും. ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്നും സൂചനയുണ്ട്