Breaking News

ഖത്തറില്‍ 60 കഴിഞ്ഞവര്‍ 92 ശതമാനവും പൂര്‍ണമായും വാക്‌സിനെടുത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ 60 കഴിഞ്ഞവര്‍ 92 ശതമാനവും പൂര്‍ണമായും വാക്‌സിനെടുത്തു .ഈ വിഭാഗത്തില്‍ 97.1 % പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

കോവിഡ് വൈറസ് ബാധ മൂലമുണ്ടാകുന്ന ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഏറ്റവും ഇരയാകുന്ന ഗ്രൂപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്ന 60 കഴിഞ്ഞവരെ വാക്‌സിനെടുപ്പിക്കുവാന്‍ പ്രത്യേക ശ്രദ്ധയാണ് അധികൃതര്‍ കാണിക്കുന്നത്.

ദോശീയ വാക്‌സിനേഷന്‍ പദ്ധതി ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36018 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ മൊത്തം 3145062 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു .

Related Articles

Back to top button
error: Content is protected !!