Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഗണ്യമായി കുറഞ്ഞു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഗണ്യമായി കുറഞ്ഞു. ഇന്നലെ പിടികൂടിയത് 72 പേരെ മാത്രം .

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 71 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും ഇ്‌നലെ പോലീസ് പിടികൂടി

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.