Breaking News

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ 181 രോഗികള്‍, 99 രോഗമുക്തര്‍

അഫ്സല്‍ കിളയില്‍

ദോഹ : ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20695 പേരെ പരിശോധിച്ചതില്‍ 181 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെ 117 പേര്‍ക്കും യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 64 പേര്‍ക്കുമാണ്.

99 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ മൊത്തം രോഗികളുടെ എണ്ണം 2070 ആണ്.
രാജ്യത്ത് മൊത്തം മരണ സംഖ്യ 601 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 64 ആയി. രണ്ട് പേരെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 23 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.