Breaking News

ഖത്തറില്‍ ഇന്ന് 212 കോവിഡ് രോഗികള്‍, 213 രോഗമുക്തര്‍, ഒരു മരണം

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27444 പേരില്‍ നടന്ന പരിശോധനയില്‍ 212 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 213 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്.

സാമൂഹ്യ വ്യാപനത്തിലൂടെ 145 പേര്‍ക്കും യാത്രക്കാരിലൂടെ 67 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന ഒരാള്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 602 ആയി. രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2862 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 70 ആയി. പുതുതായി മൂന്നാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 22 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.