Breaking News

പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് സവിശേഷമായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ട്രാവല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് സവിശേഷമായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ട്രാവല്‍ പാക്കേജുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ് . ത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്‌സ്, ഡിസ്‌കവര്‍ ഖത്തറുമായി സഹകരിച്ച് പ്രഖ്യാപിക്കുന്ന ഈ എക്‌സ്‌ക്ലൂസീവ് ഓഫര്‍ എല്ലാ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്കും ആക്സസ് ചെയ്യാനാകും, ഇത് ആരാധകര്‍ക്ക് ഫുട്‌ബോളിന്റെയും യാത്രയുടെയും അവിസ്മരണീയമായ അനുഭവം സാധ്യമാക്കും.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക ഫ്രീക്വന്റ് ഫ്‌ളയര്‍ പ്രോഗ്രാം എന്ന നിലയില്‍, പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് സവിശേഷമായ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. യാത്രക്കാര്‍ക്ക് qatarairways.com/fifaearlyaccess സന്ദര്‍ശിച്ച് സൗജന്യമായി പ്രോഗ്രാമില്‍ ചേരാം.


ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ട്രാവല്‍ പാക്കേജുകള്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ മാച്ച് ടിക്കറ്റുകള്‍ അനുവദിക്കും. തിരഞ്ഞെടുക്കാന്‍ ഏഴ് വ്യത്യസ്ത പാക്കേജുകളുള്ളതിനാല്‍, ആരാധകര്‍ക്ക് ഒന്നിലധികം പാക്കേജുകള്‍ സംയോജിപ്പിച്ച് മൊത്തം ഏഴ് മത്സരങ്ങള്‍ വരെ കാണാനാകും.

ഫിഫ ലോകകപ്പ് യോഗ്യതാ പ്രക്രിയ ലോകമെമ്പാടും നടക്കുന്നതിനാല്‍, പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട ദേശീയ ടീമുകളുടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിപുലമായ പാക്കേജുകള്‍ വാങ്ങാനാകും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയാനാകുമെന്നാണ് കരുതുന്നത്.