Breaking News

ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജനാധിപത്യ പാതയിലെ ഖത്തറിന്റെ മാതൃകാപരമായ മുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്ന ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 2 നാണ് തെരഞ്ഞെടുപ്പ് .

നാളെ മുതല്‍ സെപ്തംബര്‍ 2 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സ്ഥാനാര്‍ഥികകള്‍ സംബന്ധിച്ച പരാതികളും പരിഭവങ്ങളും സമര്‍പ്പിക്കാം.
40 സ്ത്രീകളടക്കം നിരവധി പേരാണ് ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.