Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴക്കും കാറ്റിനും സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. കാഴ്ചയുടെ പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.

വെള്ളി, ശനി ദിവസങ്ങളില്‍, ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയുണ്ടായേക്കും. ആകാശത്ത് മേഘങ്ങള്‍ ചുരുണ്ട് കൂടുന്നതിനാല്‍ ചൂടുള്ള പകല്‍, ഈര്‍പ്പമുള്ള രാത്രികളുമായിരിക്കും.

ഈ വാരാന്ത്യത്തിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും.

വാരാന്ത്യത്തില്‍ കാറ്റ് പ്രധാനമായും തെക്കുപടിഞ്ഞാറ് മുതല്‍ തെക്കുകിഴക്ക് വരെയായിരിക്കും.