Breaking News

ഡല്‍ഹി ഗവണ്‍മെന്റിന്റെ ഹാപ്പിനസ് കരികുലം ഉള്‍പ്പടെ 6 പ്രൊജക്ടുകള്‍ക്ക് വൈസ് അവാര്‍ഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഡല്‍ഹി ഗവണ്‍മെന്റിന്റെ ഹാപ്പിനസ് കരികുലം ഉള്‍പ്പടെ 6 പ്രൊജക്ടുകളെ ഈ വര്‍ഷത്തെ വൈസ് അവാര്‍ഡിന് തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ നൂതന സംരംഭങ്ങള്‍ക്ക്് ഖത്തര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സുപ്രധാനമായ അംഗീകാരമാണിത്.

വിദ്യാഭ്യാസപരമായ വിഷയങ്ങളില്‍ സമൂഹത്തിലും ഗവണ്‍മമെന്റിലും സമ്മര്‍ദ്ദം ചെലുത്തുന്ന നൂതനവും ഫലപ്രദവുമായ സമീപനങ്ങള്‍ പരിഗണിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പ്രൊജക്ടുകളില്‍ നിന്ന് ആറെണ്ണം തിരഞ്ഞെടുത്തത്.
വണ്‍ ബില്യണ്‍ ( യു.കെ) ട്രോമ ഇന്‍ഫോംഡ് സ്‌ക്കൂള്‍സ് ( തുടര്‍ക്കി ), ലെറ്റ്് അസ് ആള്‍ ലേണ്‍ ടു റീഡ് ( കൊളംബിയ) തഅ്‌ലീമാബാദ് ( പാക്കിസ്ഥാന്‍) , പ്രോ ഫ്യൂച്ചറോ എഡ്യൂക്കേഷന്‍ ( സ്്‌പെയിന്‍ ) എന്നിവയാണ് അവാര്‍ഡ് നേടിയ മറ്റു പ്രൊജക്ടുകള്‍ .

പാഠപുസ്തകങ്ങള്‍ക്കപ്പുറം മൂല്യങ്ങളും വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും സന്തോഷവും പരിഗണിക്കുന്നതാണ് ഡല്‍ഹി ഗവണ്‍മെന്റിന്റെ ഹാപ്പിനസ് കരികുലം . ഡ്രീം എ ഡ്രീം പോലുളള നിരവധി എന്‍.ജി. ഒ. കളുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതി 1024 സ്‌ക്കൂളുകളിലായി 8 ലക്ഷത്തിലധികം വിദ്യാര്‍ഥികളെ സ്വാധീനിച്ചിട്ടുണ്ട്.

സ്വന്തം ഭാഷയില്‍ പഠനം അനായാസമാക്കുന്നതിനുള്ള ടാബും ആപ്‌ളിക്കേഷനുമാണ് യു.കെ.യുടെ വണ്‍ ബില്യണ്‍. ആഘാതകരമായ അനുഭവങ്ങളുള്ള കുട്ടികള്‍ക്ക് സുരക്ഷിതമായ പരിസരമായയി ക്‌ളാസുമുറികകളെ പരിവര്‍ത്തിപ്പിക്കുന്ന നൂതന പദ്ധതിയാണ് തുര്‍ക്കിയയുടെ ട്രോമ ഇന്‍ഫോംഡ് സ്‌ക്കൂള്‍സ്. കൊളംബിയയുടെ ലെറ്റ് അസ് ആള്‍ ലേണ്‍ ടു റീഡ് സമ്പൂര്‍ണത സാക്ഷരതക്കുള്ള സമഗ്രവും നൂതനവുമായ മാതൃകയാണ് അവതരിപ്പിക്കുന്നത്. പാക്കിസ്ഥാന്റെ തഅ്‌ലീമാബാദ് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ക്‌ളാസുമുറികളെ നവീകരിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുമ്പോള്‍ സ്‌പെയിനിന്റെ പ്രോ ഫ്യൂച്ചറോ എഡ്യൂക്കേഷന്‍ പ്രതികൂല സാഹചര്യങ്ങളിലും ഡിജിറ്റല്‍ ടെക്‌നോളജി വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യയുന്നത് സംബന്ധിച്ച പ്രായോഗിക കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്.

ഡിസംബര്‍ 7 മുതല്‍ 9 വരെ ദോഹയില്‍ നടക്കുന്ന വൈസ് ഉച്ചകോടിയില്‍ അവാര്‍ഡ് സമ്മാനിക്കും. ഓരോ പ്രൊജക്ടിനും 20000 ഡോളര്‍ സമ്മാനം ലഭിക്കും.

Related Articles

Back to top button
error: Content is protected !!