Uncategorized

റോഡപകടങ്ങളില്‍ വില്ലന്‍ മൊബൈല്‍ ഫോണ്‍ തന്നെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ റോഡപകടങ്ങളില്‍ വില്ലന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്നും തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ പരിഗണിച്ച് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്നും ട്രാഫിക് വകുപ്പ് കാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍ കുവാരി അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരമായ ബോധവല്‍ക്കരണത്തിന്റെ ഫലമായി റോഡപകടങ്ങളില്‍ ഗണ്യമായ കുറവുണ്ട്. അപകടങ്ങളുടെ തോത് ഇനിയും കുറച്ചുകൊണ്ടുവരുവാന്‍ സമൂഹത്തിന്റെ സമ്പൂര്‍ണസഹകരണം ആവശ്യമാണ് .

ഖത്തറിലെ മൊത്തം റോഡപകടങ്ങളില്‍ 80 ശതമാനവും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലമാണ് സംഭവിക്കുന്നതെന്നാണ് കണക്ക്. ഇത് വളരെ അപകടരമായ സ്ഥിതിയാണ് . വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം.

2020 ലെ കണക്കനുസരിച്ച് 2442 റോഡപകടങ്ങള്‍ അശ്രദ്ധമായി വണ്ടി ഓടിച്ചതുകൊണ്ട് സംഭവിച്ചതാണ് . മൊത്തം റോഡപകടങ്ങളുടെ 42.4 ശതമാനമാണിത്. 21 ശതമാനം അപടകങ്ങള്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുകൊണ്ടാണ് സംഭവിച്ചത്.

2020 ല്‍ റോഡപകടങ്ങള്‍ 2019 ലേതിലും കുറവായിരുന്നുവെ

Related Articles

Back to top button
error: Content is protected !!