Breaking News

ഖത്തറിന് ആശ്വാസം, രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ആശ്വാസം, മൊത്തം കോവിഡ് രോഗികള്‍ ആയിരത്തില്‍ താഴെയെത്തി . ഇന്നത്തെ കണക്കനുസരിച്ച് മൊത്തം 994 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23490 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 62 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 37 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
95 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 994 ആയി കുറഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 42 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഇന്ന് പുതുതായി 3 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെയെണ്ണം 13 ആയി .